ഗുരുവായൂര്‍: ദേവസ്വത്തിൻ്റെ വ്യാജ ഫേസ്ബുക്ക് ഐ.ഡി തയാറാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്കി. ദേവസ്വം യൂട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതായും ദേവസ്വം ഫേസ്ബുക്ക് പേജെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞു.
ദേവസ്വത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ‘അഖിലം മധുരം -ഗുരുവായൂരിെന്റ ഇതിഹാസം’ എന്ന ഡോക്യുമെന്ററി അനുമതിയില്ലാതെ ‘ശ്രീഗുരുവായൂരപ്പന്’ എന്ന ഫേസ്ബുക്ക് പേജിലൂടെ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതായി ചൂണ്ടിക്കാട്ടി. ഇതുമൂലം ദേവസ്വത്തിനു ലഭിക്കേണ്ട വരുമാനം നഷ്ടമായി. ഔദ്യോഗിക പേജാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ദേവസ്വത്തിന്റെ തപാല്‍ വിലാസമാണ് നല്‍കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് പേജും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറഞ്ഞു. ദേവസ്വത്തിന്റെതാണെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക്, സമൂഹ മാധ്യമ ഹാന്‍ഡിലുകള്‍ക്കെതിരെ ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം അധികൃതര്‍ അഭ്യര്‍ഥിച്ചു.