കൊച്ചി: കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിന്റെ അനിവാര്യതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. നാല് പേര്‍ പാര്‍ട്ടി വിട്ടു പോയാല്‍ 4000 പേര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എറണാകുളത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോട് അനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതും 75 വര്‍ഷക്കാലമായി അത് സംരക്ഷിച്ചതും കോണ്‍ഗ്രസാണ്. ഭാരതത്തിന്റെ ഐക്യവും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച കോണ്‍ഗ്രസിലേയ്ക്ക് ജനാധിപത്യ വിശ്വവസികള്‍ ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. രാജ്യമൊട്ടാകെ നിരവധി പ്രമുഖരാണ് കോണ്‍ഗ്രസിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം വരണമെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇവിടെ സ്വാതന്ത്ര്യം നിലനില്‍ക്കുമോ എന്ന് ലോകം ശങ്കിച്ചിരുന്നു.
വ്യത്യസ്ത ഭാഷയും ജാതിയും സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളുമുള്ള ഇന്ത്യ ബഹുസ്വരതയില്‍ ഏറഎക്കാലം നിലനില്‍ക്കില്ലെന്നും വംശീയ കാലാപത്തില്‍ തകരുമെന്നുമാണ് അന്ന് ലണ്ടന്‍ ടൈംസ് എഴുതിയതെന്ന് സുധാകരന്‍ ഓര്‍മിപ്പിച്ചു. ബഹുരാഷ്ട്രമായ ഇന്ത്യ നിലനില്‍ക്കില്ലെന്ന് ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും രേഖപ്പെടുത്തി. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി പിറന്നു വീണ, വസ്ത്രവും ശാസ്ത്രവുമില്ലാത്ത ഇന്ത്യയെ ലോകത്തെ അജയ്യ ശക്തികളിലൊന്നാക്കി മാറ്റുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഈ നേട്ടത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കോണ്‍ഗ്രസ് എന്ന വികാരത്തോടാണ്.
വഴിയോര കച്ചവടക്കാരനെപ്പോലെ ഇന്ന് മോദി ഭാരതത്തെ തീറെഴുതി വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുകയാണ്. വിമാനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും പട്ടാളക്കാര്‍ക്ക് ആയുധമുണ്ടാക്കുന്ന ഫാക്ടറികള്‍ പോലും സ്വകാര്യ കുത്തകകല്‍ക്ക് വില്‍ക്കുകയാണ്. ഇത് കയ്യും കെട്ടി നോക്കി നില്ഡക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസിലാണ്. നാല് പേര്‍ കോണ്‍ഗ്രസ് വിട്ടുപോയപ്പോള്‍ 40 ദിവസം ആഘോിച്ചവര്‍ ഇവിടെയുണ്ട്. നാല് പേര്‍ക്കൊപ്പം നക്കിപ്പൂച്ച പോലുമില്ലായിരുന്നെന്ന് ഓര്‍ക്കണം. കോണ്‍്ഗ്രിലേയ്ക്ക് ഇനിയും ആളുകള്‍ ഒഴുകിയെത്തും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള നാലാമത്തെ സമ്മേളനമാണ് എറണാകുളത്ത് നടന്നത്. കടന്നു വരുന്നവരുടെ കാല്‍വയ്പ് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വാണ്. അവര്‍ക്ക് എക്കാലവും കോണ്‍ഗ്രസില്‍ ഇടമുണ്ടാകുമെന്നും അവരെ നെഞ്ചോട് ചേര്‍ത്ത് സ്വാഗതം ചെയ്യുന്നതായും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ആളുകളെ കൊണ്ടുപോയി കേരളത്തിലെമ്പാടും ആഘോഷം നടത്തിയ സിപിഎമ്മുകാര്‍ ഇതിന് തലകുനിച്ചു നിന്നു മറുപടി പറയേണ്ടിവരുമെന്ന് സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. മനുഷ്യന്റെ ആയുസിലും രാജ്യങ്ങളുടെ ആയുസിലും കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത് പോലെ ഒരു പ്രസ്ഥാനത്തിന്റെ ആയുസിലും ഉണ്ടാകും. ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജമാണ് കോണ്‍ഗ്രസ് എന്നാരും മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അതിശക്തമായി പാര്‍ട്ടി തിരിച്ചുവരും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കൊടിക്കീഴിലേക്കാണ് ഓരോരുത്തരും കടന്നു വന്നു കൊണ്ടിരിക്കുന്നത്. ഒരു കാലഘട്ടത്തിലും ഇല്ലാത്ത രീതിയിലാണ് പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വന്നുചേര്‍ന്നു കൊണ്ടിരിക്കുന്നത്.
അതേസമയം കേരളത്തിലെ ജനാധിപത്യ ശക്തികളെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് ഇടതുപക്ഷത്തില്‍ നിന്നും സഹോദരിമാരുടെ മാനം കാക്കാനും അവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാനും കോണ്‍ഗ്രസിനു കീഴില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്കമാലിയിൽ നിന്നുള്ള നാസിം കാലടി , കളമശേരി എല്‍.ഡി. എഫ് കണ്‍വീനര്‍ കെ.എം കുഞ്ഞുമോന്‍, എന്‍സിപി മൈനോറിറ്റി സെല്‍ ജില്ലാ പ്രസിഡണ്ട് അലക്‌സാണ്ടര്‍, എന്‍സിപി നേതാക്കളായ അജിത് കടവില്‍, അബ്ദുറഹ്മാന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് ജോഫി ജോണ്‍ തുടങ്ങി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അംഗത്വം നല്‍കി. സമ്മേളനത്തിന് മുന്നോടിയായി മണപ്പാട്ടിപ്പറമ്പില്‍നിന്ന് പ്രകടനമായാണ് സമ്മേളന വേദിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ശ്രീനിവാസ് കൃഷ്ണന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ബാബു, ടി. ജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി. ജെ പൗലോസ്, വി. പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ബി. എ അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, നിര്‍വാഹക സമിതി അംഗം കെ.പി.ഹരിദാസ് , ജയ്‌സണ്‍ ജോസഫ് ,മുഹമ്മദ് കുട്ടി മാസ്റ്റർ ,കെ കെ ഇബ്രാഹിം കുട്ടി ,ബാബു പുത്തനങ്ങാടി ,സേവ്യർ താ യങ്കേരി ,ജോസഫ് ആൻ്റണി ,അബ്ദുൾ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.