വി​മാ​നയാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തും മുമ്പേ മ​രി​ച്ചു

ഇ​ൻ​ഡോ​ർ : വി​മാ​നയാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പെ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഡെൽ​ഹി​യി​ലേ​ക്കു പോ​യ വി​സ്താ​ര വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഡെൽ​ഹി സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​ർ അ​ഗ​ർ​വാ​ൾ ആ​ണ് മ​രി​ച്ച​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വി​മാ​നം ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാം​ൻ​ഡിം​ഗ് ന​ട​ത്തി​യി​രു​ന്നു​. എ​ന്നാ​ൽ ബ​ന്തി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ഇ​യാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.