Home State മോന്‍സന്‍ മാവുങ്കലിന് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; ക്യാമറയില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍

മോന്‍സന്‍ മാവുങ്കലിന് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; ക്യാമറയില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍

0

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ എട്ട് ഒളിക്യാമറകള്‍ ഉണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യാമറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

മോന്‍സനെതിരെ പീഡന പരാതി നല്‍കിയ യുവതി ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ പോക്‌സോ കേസ് ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോന്‍സന്റെ ചികിത്സാ കേന്ദ്രം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തി. പലരും പരാതി നല്‍കാത്തത് മോന്‍സന്റെ ഭീഷണി ഭയന്നിട്ടാണെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 17 വയസുകാരിയായ പെണ്‍കുട്ടിയെ പലപ്പോഴായി കലൂരിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here