Home National ആര്യന്‍ ഖാനെ ജയിലിലെത്തി കണ്ട് ഷാരൂഖ് ഖാന്‍

ആര്യന്‍ ഖാനെ ജയിലിലെത്തി കണ്ട് ഷാരൂഖ് ഖാന്‍

0

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായി ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെത്തിയാണ് ഷാരൂഖ് ഖാന്‍ മകനെ കണ്ടത്. കേസില്‍ ആര്യന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെയും കേസ് പരിഗണിക്കുന്ന എന്‍ഡിപിഎസ് പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാരൂഖ് ഖാന്‍ മകനെ സന്ദര്‍ശിക്കാന്‍ എത്തിയത്.

ആര്യന് ജാമ്യം നല്‍കിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും കാരണമായേക്കുമെന്ന് എന്‍സിബി വാദിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. പുതുമുഖ നടിയുമായി ആര്യന്‍ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ ചാറ്റുകളും തെളിവായി എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here