Home State ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു; മഴ തുടരവേ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി

ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു; മഴ തുടരവേ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി

0

ഇടുക്കി: ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വരും ദിനങ്ങളില്‍ കനത്ത മഴ കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

മൂന്നു ഷട്ടറുകളിലൂടെയും ഒരു മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. പെരിയാറിന്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് മൂന്നു ഷട്ടറുകള്‍ തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here