Home State മലബാറിലെ മലയോര മേഖലയില്‍ കനത്ത മഴയും അതിതീവ്ര ഇടിമിന്നലും; മിന്നലില്‍ വ്യാപക നാശം

മലബാറിലെ മലയോര മേഖലയില്‍ കനത്ത മഴയും അതിതീവ്ര ഇടിമിന്നലും; മിന്നലില്‍ വ്യാപക നാശം

0

കോഴിക്കോട്: മലബാർ മേഖലയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ. കോഴിക്കോട് മലയോരമേഖലയായ തിരുവമ്പാടി, കുറ്റ്യാടി മേഖലകളിലാണ് വൈകീട്ടോടെ കനത്ത മഴ ആരംഭിച്ചത്. ഇടിമിന്നലോടെയാണ് മഴയെത്തിയത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ മിന്നലില്‍ തെങ്ങുകള്‍ കത്തി.

കൊടിയത്തൂരില്‍ ടൗണിന് സമീപത്തെ വീട്ടിലെ രണ്ടു തെങ്ങുകളാണ് മിന്നലേറ്റ് കത്തിയത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയിലാണ് മഴ കനക്കുന്നത്. കക്കാടംപോയില്‍, ആനക്കാംപോയില്‍, കൂടരഞ്ഞി മേഖലകളിലും ശക്തമായ മഴ പെയ്തു.

താമരശേരി ഭാഗങ്ങളിലും മഴ ശക്തമാണ്. ഈങ്ങാപ്പുഴ പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ മഴ തുടര്‍ന്നാല്‍ ചെറുപുഴകളില്‍ വെള്ളം ഉയരും. വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരുവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ

വെള്ളിയാഴ്ച- കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

ശനിയാഴ്ച- കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ

ഞായറാഴ്ച – കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here