തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം. നാളെ മുതല്‍ വെള്ളി വരെ കേരളലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് ഈ ദിവസങ്ങളില്‍ പോകരുതെന്നും കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.