Home State പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം; രണ്ടുപേർ പിടിയിൽ

പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം; രണ്ടുപേർ പിടിയിൽ

0

തിരുവനന്തപുരം: ലോഡ്ജിൽ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. പോലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.

കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം. ലോഡ്ജിലെ 104-ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസും സിറ്റി നാർകോട്ടിക്സ് സെല്ലും ഇവിടെ പരിശോധനയ്ക്കെത്തിയത്. എന്നാൽ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പോലീസുകാർക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ബഹളത്തിനിടെ രണ്ടുപേർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പടക്കമേറിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം കടയ്ക്കൽ നെടുങ്കാട് സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ.യും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്.

അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും കണ്ടെടുത്തു. ലോഡ്ജിൽ തങ്ങിയിരുന്നവർ നഗരത്തിലെ ലഹരിമരുന്ന് കച്ചവടക്കാരാണെന്നാണ് പോലീസ് നൽകുന്നവിവരം. കസ്റ്റഡിയിലെടുത്തവരെ കരമന പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here