ന്യൂഡെൽഹി: ഇന്ത്യന്‍ നാവികസേന വാങ്ങിയ 41 അന്തര്‍വാഹിനികളില്‍ 38 എണ്ണവും നിര്‍മ്മിച്ചത് ഇന്ത്യന്‍ ഷിപ്പ്യാഡില്‍. 2021 ലെ നാവിക കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് 2021 ഒക്ടോബര്‍ 18 ന് ന്യൂഡെല്‍ഹിയില്‍ ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടന ചെയ്തു.
“നാവികസേന ഓര്‍ഡര്‍ ചെയ്ത 41 അന്തര്‍വാഹിനികളില്‍ 39 എണ്ണം ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിന്നാണെന്ന് അറിയുന്നത് വളരെ അഭിമാനകരമാണ്. ‘ആത്മ നിര്‍ഭാര്‍ ഭാരത്’ എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിര്‍ത്തേണ്ടത് പ്രധാനമാണ്, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അതിന് കൂടുതല്‍ ശക്തി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്…” – രാജ്നാഥ് സിംഗ് പറഞ്ഞു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ‘ആത്മ നിര്‍ഭാര്‍ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പല്‍ നിര്‍മ്മാണത്തില്‍ സ്വദേശിവല്‍ക്കരണം, അന്തര്‍വാഹിനികളുടെ നിര്‍മ്മാണം തുടങ്ങിയവയില്‍ മുന്‍പന്തിയിലാണ് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയില്‍ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഈ ഉത്തരവാദിത്തങ്ങള്‍ നാവികസേന ഫലപ്രദമായി നിര്‍വഹിക്കുന്നതിലെ സന്തോഷം അറിയിക്കുകയും ചെയ്തു.
പ്രധാന പ്രവര്‍ത്തനം, മെറ്റീരിയല്‍, ലോജിസ്റ്റിക്സ്, ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ്, പരിശീലനം, അഡ്മിനിസ്ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ എല്ലാ പ്രവര്‍ത്തന, ഏരിയ കമാന്‍ഡര്‍മാരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.