തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലിയ നാശനഷ്ടവും ജീവഹാനിയും സംഭവിച്ച കോട്ടയം ജില്ലയ്ക്ക് അടിയന്തരസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എട്ടു കോടി 60 ലക്ഷം രൂപയാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോട്ടയം ജില്ലയ്ക്ക് അനുവദിച്ചത്.
നേരത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജനാണ് അറിയിച്ചത്.
കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ചയോടെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഇത്. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.