Home National തമിഴ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വിജയ് ഫാന്‍സ് അസോസിയേഷന് നേട്ടം

തമിഴ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വിജയ് ഫാന്‍സ് അസോസിയേഷന് നേട്ടം

0

ചെന്നൈ: തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വിജയ് ഫാന്‍സ് അസോസിയേഷൻ്റെ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന് നേട്ടം. പുതുയായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ 109 വാര്‍ഡുകളില്‍ വിജയ് മക്കള്‍ ഇയക്കം വിജയിച്ചു.

നേരത്തെ, വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്‍ട്ടി പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയപാര്‍ട്ടിയാക്കാന്‍ പിതാവ് നീക്കം നടത്തിയത്.

ഫാന്‍സ് അസോസിയേഷനെ എതിര്‍ത്ത് വിജയ് രംഗത്തുവരികയും തന്റെ പേരില്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരാധക സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് മത്സരിക്കാനും തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനും വിജയ് അനുവാദം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here