ന്യൂഡെൽഹി: ഇന്ത്യയിൽ ആശ്വാസം പകർന്ന് കൊറോണ വ്യാപന നിരക്കിൽ വൻ കുറവ്. 224 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 26,579 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.04 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചു. രാജ്യത്ത് നിലവില്‍ 2.14 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 212 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.
കൊറോണ മരണങ്ങളുടെ എണ്ണത്തിലും നേരിയ കുറവ് രേഖപ്പെടുത്തി. 181 മരണമാണ് കൊറോണ മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,963 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 65.86 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 95.89 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.