Home Politics തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്

0

കല്‍പറ്റ: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ക്രൈം ബ്രാഞ്ച് പരിശോധിക്കും. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വച്ചാണ് സാമ്പിള്‍ എടുക്കുക.

രാവിലെ പതിനൊന്ന് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.കേസിലെ പ്രധാന സാക്ഷിയായ പ്രസീത അഴീക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് അന്വേഷണ സംഘം ശേഖരിക്കും. രാവിലെ ഒന്‍പതരയോടെയാണ് പ്രസീദയുടെ ശബ്ദ സാസിളെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here