Home State ദേശീയ പാതയില്‍ മിലിറ്ററി ട്രക്ക് മറിഞ്ഞു; സെനികരടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ മിലിറ്ററി ട്രക്ക് മറിഞ്ഞു; സെനികരടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക്

0

പാലക്കാട്: കഞ്ചിക്കോട്- വാളയാര്‍ ദേശീയ പാതയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരു വഴിയാത്രക്കാരനും എട്ട് സൈനികര്‍ക്കും പരുക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയ പാത കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനു മുന്നിലാണ് അപകടം. സെക്കന്തരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മദ്രാസ് റെജിമെന്റിലെ സൈനികരാണ് ട്രക്കിലുണ്ടായിരുന്നത്.

പരിക്കേറ്റ വഴിയാത്രക്കാരനായ ശിവരാമന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടയില്‍ ഇയാളെ ഇടിക്കാതിരിക്കാന്‍ ട്രക്ക് പെട്ടന്ന് വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണം. വാഹനത്തില്‍ 18 സൈനികരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ സൈനികരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിവരാമനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. മറിഞ്ഞ ട്രക്ക് ക്രെയിന്‍ ഉപയോഗിച്ച് എടുത്തു മാറ്റി. വാളയാര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സൈനികരുടെ പരുക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here