ന്യൂഡെല്‍ഹി : ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
അതേസമയം ആശിഷിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18ന് രാജ്യവ്യാപക റെയില്‍ ഉപരോധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കേസില്‍ യുപി സര്‍ക്കാരിന്റെ ഉദാസീന നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതിനിടെ ആശിഷ് മിശ്രയെ അറസ്റ്റ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാരമാരംഭിച്ചു.