കൊച്ചി: വ്യാജ പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. മോന്‍സന്റെ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജ പുരാവസ്തുക്കളുടെ മറവില്‍ ആറു പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു മോന്‍സണ്‍ മാവുങ്കലിന് എതിരായ കേസ്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വ്യാജരേഖ ചമച്ചതിനെക്കുറിച്ചുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് മോന്‍സണ്‍ വെളിപ്പെടുത്തിയിരുന്നില്ല. താന്‍ വ്യാജ രേഖ ചമച്ചിച്ചിട്ടില്ല എന്നാണ് മോന്‍സണ്‍ പറയുന്നത്.
ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യമനുവദിക്കണമെന്നായിരുന്നു മോന്‍സന്റെ വാദം. ഇല്ലാത്ത പണത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും മോണ്‍സ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. മോന്‍സന് എതിരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോന്‍സന് എതിരെ കൂടുതല്‍ പരാതികളും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് ആയിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജാമ്യപേക്ഷ കോടതി തള്ളിയത്. നേരത്തെയും മോന്‍സന്റെ ജാമ്യപേക്ഷ എസിജെഎം കോടതി തള്ളിയിരുന്നു.500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മീനച്ചില്‍ സ്വദേശിയില്‍ നിന്നും 1.78 കോടി രൂപ തട്ടിയെടുത്ത കേസിലും മോന്‍സന് കോടതി ജാമ്യം അനുവദിച്ചില്ല.
മോന്‍സണ്‍ മാവുങ്കലിന് ഒരു അക്കൗണ്ട് ആണ് ഉള്ളത്. ഇത് പരിശോധിച്ചെങ്കിലും കാര്യമായ തുക ഈ അക്കൗണ്ടില്‍ ഇല്ല എന്നാണ് വിവരം. മോന്‍സണ്‍ മാവുങ്കല്‍ തന്റെ സഹായികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് സംശയിക്കുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. മോന്‍സന് എതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇത് അന്വേഷണത്തിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആണ് ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നത്. ശില്പി സുരേഷ്, പുരാവസ്തു വ്യാപാരി സന്തോഷ് നല്‍കിയ പരാതി, സംസ്‌കാര ചാനല്‍ ചെയര്‍മാന്‍ പദവി ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസ് എന്നിവയാണ് മോന്‍ സണ്‍ മാവുങ്കലിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റു കേസുകള്‍.