Home Local News പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

0

ഓച്ചിറ: പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ അയല്‍വീട്ടില്‍വെച്ച്‌ സുഹൃത്തുക്കളുമൊത്ത് പൊറോട്ട കഴിക്കുമ്പോഴാണ് സംഭവം. ഉടന്‍തന്നെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസടുത്തു. ബുധനാഴ്ച ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളിയാണ്. ഭാര്യ: ശ്രീലത.മക്കള്‍:ഹരിത,ഹരിജിത്ത്. സംസ്‌കാരം രാത്രിയോടെ വീട്ടുവളപ്പില്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here