Home State ആഡംബര കാറുകളുടെ ഉടമ മോന്‍സണല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ആഡംബര കാറുകളുടെ ഉടമ മോന്‍സണല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0

കൊച്ചി: ആഡംബര കാറുകളുടെ ഉടമ മോന്‍സണല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നാല് കാറുകള്‍ക്ക് രേഖകളില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.

വിശദാംശങ്ങള്‍ തേടി ഇതര സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുകളെ സമീപിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

എട്ട് കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. ഒരു വാഹനവും മോന്‍സണിന്റെ പേരിലുള്ളതല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ട് വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കി. മസ്ദ, മിത്സുബിഷി വാഹനങ്ങളാണ് പോര്‍ഷെ മാതൃകയിലാക്കിയത്.

മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കാറുകള്‍ എല്ലാം പാട്ടവണ്ടികളാണെന്നും, റോഡിലിറക്കാന്‍ കഴിയാത്തവയാണെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. മിക്ക വാഹനങ്ങളുടെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാന്‍ വീട്ടില്‍ ഇവ പ്രദര്‍ശി​പ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here