Home Local News നായയുടെ കടിയേറ്റ് ഒരു മാസം കഴിഞ്ഞ് രണ്ടാം ക്ലാസ് വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു

നായയുടെ കടിയേറ്റ് ഒരു മാസം കഴിഞ്ഞ് രണ്ടാം ക്ലാസ് വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു

0

കാസര്‍കോട്: ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ രണ്ടാം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂർ ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞമാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ് നടത്തിയിരന്നു.

കുട്ടിക്ക് കൃത്യമായി മൂന്ന് ഡോസ് നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. നാലാമത്തെ ഡോസ് ഈ മാസം പതിമൂന്നിനായിരുന്നു എടുക്കേണ്ടിയിരുന്നത്. അതിനിടെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി പേയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് പേ വിഷബാധ മൂര്‍ച്ഛിച്ച് കുട്ടി മരിച്ചത്. മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. കുട്ടിക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here