വടക്കഞ്ചേരി: കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങള്‍ തിരികെ ആവശ്യപ്പെട്ട് ഉപകരാര്‍ കമ്പനി പൊലീസിനെ സമീപിച്ചു.
ഇടതു തുരങ്കത്തിന്റെ 95 ശതമാനവും വലതു തുരങ്കത്തിന്റെ 70 ശതമാനവും പൂര്‍ത്തിയായപ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാറ്റിയെന്നും ആറുവരിപ്പാതയുടെ കരാറുകാരായ കെഎംസി 36 കോടി രൂപയോളം പ്രഗതിക്കു നല്‍കാനുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
തുരങ്കം നിര്‍മിച്ച പ്രഗതി എന്‍ജിനീയറിങ് ആന്‍ഡ് റെയില്‍ പ്രോജക്‌ട് കമ്പനിയാണു കോണ്‍ക്രീറ്റിങ് യന്ത്രവും മണ്ണുമാന്തിയും ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ആവശ്യപ്പെട്ടു പരാതി നല്‍കിയത്. തുരങ്ക നിര്‍മാണത്തിന് ഇപ്പോഴും തങ്ങളുടെ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വാടക നല്‍കുന്നില്ലെന്നും പ്രഗതി ഗ്രൂപ്പ് പിആര്‍ഒ വി.ശിവാനന്ദന്‍ പീച്ചി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.