Home Local News കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കുരങ്ങൻ എറിഞ്ഞ ഇഷ്ടിക പതിച്ച് യുവാവ് മരിച്ചു

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കുരങ്ങൻ എറിഞ്ഞ ഇഷ്ടിക പതിച്ച് യുവാവ് മരിച്ചു

0

ന്യൂഡെൽഹി: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കുരങ്ങൻ എറിഞ്ഞ ഇഷ്ടിക തലയിൽവീണ് യുവാവ് മരിച്ചു. സെൻട്രൽ ഡെൽഹിയിൽ നബി കരിം മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുർബാൻ(30) എന്നയാൾ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ആർഎംഎൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഓംപ്രകാശ് മിശ്ര എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇഷ്ടിക എറിഞ്ഞതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. വാട്ടർ ടാങ്കിന് തുറന്ന് വെള്ളം മലിനമാകാതിരിക്കാൻ കുരങ്ങുകൾക്ക് തുറക്കാനാകാത്തവിധം മുകളിൽ രണ്ട് ഇഷ്ടികകൾ വെച്ചിരുന്നുവെന്ന് മിശ്ര പോലീസിനോട് പറഞ്ഞു.

“തിങ്കളാഴ്ച വൈകുന്നേരം, ഒരു കൂട്ടം കുരങ്ങന്മാർ രണ്ട് ഇഷ്ടികകളും നീക്കം ചെയ്തു. ഒരെണ്ണം കെട്ടിടത്തിൽ നിന്ന് വലിച്ചെറിഞ്ഞു, മറ്റൊന്ന് സമീപത്ത് ടെറസിൽ എറിഞ്ഞു,” പോലീസ് പറഞ്ഞു.

പ്രദേശത്തെ ഒരു കടയിൽ കുർബാൻ ബാഗുകൾ വിൽക്കുന്ന ജോലിയാണ് നബി കരിമിന്. ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here