Home State ഭര്‍ത്താവിന്റെ അനുജന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

ഭര്‍ത്താവിന്റെ അനുജന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

0

തിരുവനന്തപുരം: ഭര്‍ത്താവിന്റെ അനുജന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരണമടഞ്ഞു. പോത്തന്‍കോട് കാവുവിള തെറ്റിച്ചിറ വൃന്ദാ ഭവനില്‍ വൃന്ദ(30)യെയാണ് കഴിഞ്ഞ ബുധനാഴ്‌ച ഭര്‍ത്താവിന്റെ അനുജന്‍ സുബിന്‍ ലാല്‍ തീ കൊളുത്തിയത്.

അരയ്‌ക്കു താഴെ ഗുരുതരമായി പൊള‌ളലേറ്റ വൃന്ദ ഒരാഴ്‌ചയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് കൊടുംക്രൂരതയ്‌ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൃന്ദയും ഭര്‍ത്താവും കുറച്ചുനാളായി പിണക്കത്തിലായിരുന്നു. വീടിനടുത്തുള‌ള സ്ഥാപനത്തില്‍ തയ്യല്‍ പഠിക്കാന്‍ പോകുമായിരുന്ന വൃന്ദയെ അവിടെയെത്തിയാണ് ഇയാൾ ആക്രമിച്ചത്.

വൃന്ദ ഇറങ്ങി ഓടിയെങ്കിലും പ്രതി വൃന്ദയുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച പന്തം എറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുബിനെ മുട്ടത്തറയില്‍ വച്ച്‌ പൊലീസ് പിടികൂടി. ഇതിനിടെ ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here