Home State കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണവേട്ട; വിമാനത്തിന്റെ സീറ്റിനടിയില്‍ സ്വർണ്ണം ഒട്ടിച്ചുവച്ച് കടത്താൻ ശ്രമം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണവേട്ട; വിമാനത്തിന്റെ സീറ്റിനടിയില്‍ സ്വർണ്ണം ഒട്ടിച്ചുവച്ച് കടത്താൻ ശ്രമം

0

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1500.800 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒട്ടിച്ചുവച്ച നിലയില്‍ സ്വര്‍ണമിശ്രിതമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ എസ്ജി 703 നസര്‍ സ്‌പൈസി ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒട്ടിച്ചുവച്ച നിലയില്‍ 1798 ഗ്രാം സ്വര്‍ണമിശ്രിതച്ചുവച്ച നിലയില്‍ 1798 ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്. ഇതില്‍ നിന്ന് 1500.800 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.

വിദേശത്ത് നിന്ന് ലഭിച്ച രഹസ്യ വിവരപ്രകാരമാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here