Home Nature സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല. ഒട്ടുമിക്ക ജില്ലകളിലും ഇന്നു പരക്കെ മഴ പെയ്യും. ഇടുക്കിയില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമര്‍ദമായി മാറുമെന്നാണ് വിലയിരുത്തല്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച കോഴിക്കോടും തീവ്രമഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലയുണ്ടാകാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here