Home Local News പൊൻമുടിയിൽ ഉരുൾപൊട്ടൽ; വാമനപുരം നദിയുടെ ഇരു കരകളിലും ജാഗ്രതാ നിർദ്ദേശം

പൊൻമുടിയിൽ ഉരുൾപൊട്ടൽ; വാമനപുരം നദിയുടെ ഇരു കരകളിലും ജാഗ്രതാ നിർദ്ദേശം

0

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായി.ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുന്നതായാണ് റിപ്പോര്‍ട്ട്.

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

പോസ്റ്റുകള്‍ ഉള്‍പ്പടെ നിലംപതിച്ച്‌ വൈദ്യുതി ബന്ധം നിലച്ചു. വിതുര ഫയര്‍ഫോഴ്‌സും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here