Home Covid-19 209 ദിവസത്തിനിടയില്‍ കൊറോണ കേസുകള്‍ ഏറ്റവും കുറഞ്ഞ നിലയില്‍; മരണം 263

209 ദിവസത്തിനിടയില്‍ കൊറോണ കേസുകള്‍ ഏറ്റവും കുറഞ്ഞ നിലയില്‍; മരണം 263

0

ന്യൂഡെല്‍ഹി: 209 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 18,346 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,38,53,048 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 11,41,642 പരിശോധന നടത്തിയിരിക്കുന്നത്. 57.53 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.

രാജ്യത്ത് പുതിയതായി 263 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,49,260 ആയി ഉയര്‍ന്നു. 263 കൊറോണ മരണങ്ങളില്‍ 149 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.93 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,31,50,886 പേര്‍ ഇതുവരെ കൊറോണ മുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 2,52,902 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

ഇന്നലെ ഒരു കോടിയിലധികം കൊറോണ വാക്‌സിനേഷന്‍ നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 72,51,419 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 91,54,65,826 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here