കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 220 മെഗാവാട്ട് കുറവ്; വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: രാജ്യത്ത്‌ കല്‍ക്കരി ലഭ്യതയില്‍ വന്‍ ഇടിവുണ്ടായതിനാല്‍ പുറത്തു നിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയില്‍ 220 മെഗാവാട്ട്‌ കുറവ്‌. ഇത്‌ പരിഹരിക്കാന്‍ കെഎസ്‌ ഇബി ശ്രമിക്കുന്നതിനാല്‍ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.

വൈകിട്ട്‌ ആറു മുതല്‍ രാത്രി 11 വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഉയര്‍ന്ന വൈദ്യുതി ഉപഭോഗമുള്ളപ്പോള്‍ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 20 രൂപവരെ നല്‍കിയാണ്‌ കേന്ദ്ര പവര്‍ എക്‌സ്ചേഞ്ചില്‍ നിന്ന്‌ ലഭ്യമാക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു.

ഹീറ്റര്‍, മിക്‌സി, ഇലക്‌ട്രിക്‌ ഓവന്‍, വാഷിങ്‌ മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്ത്‌ ഉപയോഗിക്കരുതെന്നും കെഎസ്‌ഇബി അറിയിച്ചു.