ആലപ്പുഴ: പ്രമുഖ മോട്ടിവേഷൻ ട്രെയിനർ പുന്നമട താഴ്ചേരി (ബഥേൽ ) ൽ ടോംസ് ആൻ്റണി (50) അന്തരിച്ചു. മാസങ്ങളായി കൊറോണാനന്തര ചികിൽസയിൽ ഗുരുതരാവസ്ഥയിലായിരുന്ന ടോംസ് ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. സംസ്ക്കാരം പിന്നീട് പുന്നമട സെൻ്റ് മേരീസ് പള്ളിയിൽ.
ചങ്ങനാശേരി
അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, യുവദീപ്തി അതിരൂപതാ മുൻ ജനറൽസെക്രട്ടറി , CRT അംഗം, സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മികച്ച പരിശീലകനുമായിരുന്നു.
പിതാവ്: കെടി ആൻ്റണി, മാതാവ്: ത്രേസ്യാമ്മ (ഇരുവരും റിട്ടയേഡ് അധ്യാപകർ ) ഭാര്യ: രേഖ (അധ്യാപിക തത്തംപള്ളി സെൻറ് മൈക്കിൾസ് ഹൈസ്ക്കൂൾ) മക്കൾ : ആൻ്റൻ ടോംസ്, അൽഫോൻസാ ടോംസ് ഏക സഹോദരൻ: സജി