Home State കേരളത്തിൽ ബുധനാഴ്ച വരെ മഴ തുടരും; ഇടിമിന്നലിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ ബുധനാഴ്ച വരെ മഴ തുടരും; ഇടിമിന്നലിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

അതേസമയം കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം തമിഴ്നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്നതിനാല്‍ ബുധനാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്. ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

ആറ് ജില്ലകളിലെ യെല്ലോ അലേര്‍ട്ടിന് പുറമെ ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി കനത്ത മഴ ലഭിച്ചു. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here