Home State പാലായില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി

പാലായില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി

0

പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ അഭിഷേക് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here