Home State ഉയർന്ന രക്തസമ്മർദം; മോൺസൻ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉയർന്ന രക്തസമ്മർദം; മോൺസൻ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

എറണാകുളം: പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ മോൺസൻ മാവുങ്കലിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് മോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങൾ തന്റെ പക്കലുണ്ട് എന്നവകാശപ്പെട്ട്, കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തി വരികയായിരുന്നു ഇയാൾ. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് ,അഞ്ചു പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മോൻസൺ മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here