മണിമലയിൽ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ച് രണ്ടു പേർ മരിച്ചു

ചങ്ങനാശേരി: മണിമലയിൽ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ച് രണ്ടു പേർ മരിച്ചു. മണിമല ചാമംപതാൽ തടത്തിലാങ്കൽ രേഷ്മാ ജോർജ് (31), ചാമംപതാൽ കിഴക്കേമുറി ഷാരോൺ സജി (18) എന്നിവരാണ് മരിച്ചത്. മണിമല ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്.ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ രണ്ടു പേർ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇളങ്ങോയി , ചാമംപതാല്‍ ,കടയനിക്കാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. കടയിനക്കാട് നിന്ന് ചാമംപതാലിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മണിമല പോലീസ് സ്ഥലത്തെത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു.