തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോസ്ഥതല തര്‍ക്കം മുറുകുന്നു. ജോയിന്‍റ് ആര്‍ടിഒ തസ്തികയിലേക്ക് സാങ്കേതിക യോഗ്യതയില്ലാത്തവരെ സഥാനക്കയറ്റം നല്‍കി നിയമിക്കുന്നതാണ് വിവമാദമായിരിക്കുന്നത്.കീഴുദ്യോഗസ്ഥരായിരുന്നവരെ സല്യൂട്ട് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണെമന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെടക്ര്‍മാര്‍ ആവശ്യപ്പെട്ടു.
ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിലും കടുത്ത പരമാര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ ഡിവൈഎസ്പി റാങ്കിലുള്ള തസ്തികയാണ് ജോയിന്‍റെ ആര്‍ടിഒ. മരണം സംഭവിക്കുന്ന റോഡപകടങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കേണ്ടതും റോപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദശിക്കേണ്ടതും ജോയിന്‍റ് ആര്‍ടിഒമാരും ആര്‍ടിഒമാരുമാണ്. ഇവര്‍ നല്‍കുന്ന സങ്കേതിക റിപ്പോര്‍ട്ട് പ്രകാരമാണ് അപകടക്കേസുകളില്‍ കോടതി ശിക്ഷ വിധിക്കുന്നത്.
ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും പോലീസ് ഓഫിസേഴ്സ് ട്രെയിനിംഗും കഴിഞ്ഞവരെയാണ് നോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുന്നത്. ഇവരുടെ പ്രമോഷന്‍ തസ്തികയാണ് ജോയിൻ്റ് ആര്‍ടിഒ പോസ്റ്റ്. വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് സീനിയര്‍ സൂപ്രണ്ടാകുന്നവര്‍ക്കും ജോയിന്‍റ് ആര്‍ടിഒമാരായി നിയമനം നല്‍കുന്നതാണ് വിവാദമായിരിക്കുന്നത്.
കീഴുദ്യോഗസ്ഥരായിരുന്നവരെ സല്യൂട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. പതിനൊന്നാം ശമ്പളക്കമ്മീഷന്‍റെ കാര്യക്ഷമത റിപ്പോര്‍ട്ടില്‍ സാങ്കേതിക യോഗ്യതയില്ലാത്തവരെ ജോയിൻ്റ് ആര്‍ടിഒമാരായി നിയമിക്കുന്നത് നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുണ്ട്. അഡിമിനിസ്ട്രേററീവ് ട്രിബ്യൂണിലും ഇത് ശരിവച്ചിട്ടുണ്ട്.
സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതിയും ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന നിമസഭാ സമിതിയും ഇക്കാര്യം പരിഗണിക്കും.