കൊച്ചി: മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എംകെ ജോഷി (42) കൊറോണ ബാധിച്ച് മരിച്ചു. ജോഷി കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്.
കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത് വീട്ടിൽ പരേതനായ കുമാരൻ്റെ മകനാണ്. അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. സഹോദരീ ഭർത്താവ് ഭരതൻ കുട്ടമ്പുഴ വില്ലേജ് ഓഫീസറാണ്. ജോഷി അവിവാഹിതനാണ്.