Home State കൊറോണ ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചു

കൊറോണ ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചു

0

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കൊറോണ ബാധിതന്‍ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന്‍ അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്.

കുറച്ചുദിവസം മുന്‍പ് ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കൊറോണ ബാധിച്ചു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു.

ജീവനക്കാരെ കാത്ത് രോഗി അരമണിക്കൂറോളം ആശുപത്രിക്കുമുന്നില്‍ ആംബുലന്‍സില്‍ കിടന്നു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ എത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാന്‍ ആരുമെത്തിയില്ല.

സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളംവെച്ചെങ്കിലും 15 മിനിറ്റ്‌ കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച്‌ ജീവനക്കാരന്‍ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരവൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here