Home State കണ്ണൂർ വിമാനത്താവളത്തിൽ 9.45 ലക്ഷത്തിൻ്റെ ഇന്ത്യൻ കറൻസികൾ പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 9.45 ലക്ഷത്തിൻ്റെ ഇന്ത്യൻ കറൻസികൾ പിടികൂടി

0

കണ്ണൂര്‍: കാസര്‍കോട് സ്വദേശിയിൽ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കറന്‍സി പിടികൂടി. കാസര്‍കോട് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍ നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്‌സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എന്‍ സി പ്രശാന്ത്, കെ പി സേതുമാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ കൂവന്‍ പ്രകാശന്‍, അശോക് കുമാര്‍, ദീപക്, ജുബര്‍ ഖാന്‍, രാംലാല്‍. ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here