Home National മാവോയിസ്റ്റ് ഭീഷണി; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ചയ്ക്ക്

മാവോയിസ്റ്റ് ഭീഷണി; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ചയ്ക്ക്

0

ന്യൂഡെല്‍ഹി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും. കേരളമുള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയെക്കുറിച്ചും, സായുധ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്‍റെ അജണ്ടയിലുണ്ട്.

ഒരു മാസത്തിനിടെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്റേഷന്‍ വാര്‍ഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയിരുന്നു. ഇവര്‍ എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിക്കുകയും, ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here