ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 26,032 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.77 ശതമാനമാണ് രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.03 ലക്ഷമായി ഉയര്‍ന്നു. രോഗവ്യാപനം തുടരുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകളും. 1.65 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേരളത്തിന് ശേഷം മാഹാരാഷ്ട്രയിലാണ് കൊറോണ ആശങ്കയായി തുടരുന്നത്.
260 മരണവും മഹാമാരി മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചു. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4.46 ലക്ഷമാണ്. നിലവില്‍ പ്രതിദിനം നൂറിലധികം കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. ഇന്നലെ 120 മരണം സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.42 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 85 കോടി കവിഞ്ഞു.