Home State വൈറൽ വീഡിയോ ചിത്രീകരണത്തിന് ബൈക്ക് അഭ്യാസം; വാഹനം പാഞ്ഞുകയറി 90കാരന് ഗുരുതര പരിക്ക്

വൈറൽ വീഡിയോ ചിത്രീകരണത്തിന് ബൈക്ക് അഭ്യാസം; വാഹനം പാഞ്ഞുകയറി 90കാരന് ഗുരുതര പരിക്ക്

0

തിരുവനന്തപുരം: വീഡിയോ ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയവരുടെ വാഹനമിടിച്ച്‌​ വയോധികന്​ ഗുരുതര പരിക്ക്​. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കാൻ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റി വയോധികന് നേരെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. കിളിമാനൂര്‍ ചാരുപാറ താഴ്വാരം വീട്ടില്‍ ഭാസ്​കരപിള്ളയ്ക്കാണ്​ (90) പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടു മണിയോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡില്‍ ആണ് അപകടമുണ്ടായത്. ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഭാസ്ക്കര പിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഭാസ്ക്കര പിള്ളയുടെ തലയ്ക്കും കാലിനും സ്പൈനല്‍ കോഡിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകളുടെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഭാസ്ക്കരപിള്ളയെ ബൈക്ക് ഇടിച്ചത്. സംഭവത്തില്‍. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ മകന്‍ മുരളീധരന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here