Home Local News ഒന്നരവയസ്സുള്ള മകളെ ഉപേക്ഷിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

ഒന്നരവയസ്സുള്ള മകളെ ഉപേക്ഷിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

0

ഒറ്റപ്പാലം: ഒന്നരവയസ്സുള്ള മകളെ ഉപേക്ഷിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. അകലൂർ സ്വദേശിയായ 21 കാരിയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ 22 കാരനൊപ്പമാണ് യുവതി പോയത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ കാസർകോടുനിന്നാണ് ഇവരെ കണ്ടത്തുന്നത്. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here