Home State മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം

0

മൂലമറ്റം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം . ഇതിനായി ബോംബ് സ്ഥാപിച്ചതായും പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു. വൈകിട്ട് 5.15 ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്

ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനാ നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. പോലീസ്, ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി.

തൃശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here