Home Local News ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

0

പാലാ: ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം.

ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍ സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചിരുന്നു.

വാഹനം ഓടിച്ചിരുന്ന മകന്‍പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയില്‍ കുടുംബാംഗം. മക്കള്‍: അഞ്ജന എസ് നായര്‍, അനന്തു എസ് നായര്‍, അഭിജിത്ത് എസ് നായര്‍.

LEAVE A REPLY

Please enter your comment!
Please enter your name here