Home State സിനിമാ നടൻ അല്ല രാഷ്ട്രീയത്തിൽ കാൽവച്ചു വളർന്നവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടത് ; അധ്യക്ഷനാകില്ലെന്ന് സുരേഷ് ഗോപി

സിനിമാ നടൻ അല്ല രാഷ്ട്രീയത്തിൽ കാൽവച്ചു വളർന്നവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടത് ; അധ്യക്ഷനാകില്ലെന്ന് സുരേഷ് ഗോപി

0

തിരുവനന്തപുരം : സിനിമാ നടന്‍ അല്ല ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടതെന്ന് സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ വിചാരിച്ചാല്‍ പോലും താന്‍ ആ സ്ഥാനത്തേക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമാ നടന്‍ അല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ചു വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ താന്‍ അധ്യക്ഷനാവണമെന്ന് പറയില്ല’- സുരേഷ് ഗോപി പറഞ്ഞു.

ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ ആകുലതകള്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനായി സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കും. പാലാ ബിഷപ്പ് പറഞ്ഞത് ഒരു സമുദായത്തിനും എതിരെയല്ല. മുഖ്യമന്ത്രിയാണ് കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇതു സംബന്ധിച്ച്‌ പ്രതികരിച്ചതെന്നും
സുരേഷ് ഗോപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here