കൊച്ചി: ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. തിങ്കളാഴ്ചത്തെ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി സർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.
ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. താൽപര്യമുള്ളവർക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലായെന്ന് സർക്കാർ ഉറപ്പു വരുത്തും. സർക്കാരിന്റെ ഉറപ്പിൻമേൽ ഹർജി ഹൈക്കോടതി തീർപ്പാക്കി