തിരുവനന്തപുരം: പാറശാലയില്‍ കിണര്‍ കുഴിക്കുകയായിരുന്ന സാബുവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ബിനു പിടിയില്‍. കിണര്‍ കുഴിക്കുകയായിരുന്ന സാബുവിന്റെ ദേഹത്തേക്ക് വലിയ കല്ലുകള്‍ എടുത്ത് എറിയുകയായിരുന്നു പ്രതി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും. കൂലിത്തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയര്‍ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ബിനുവിന് തന്നോട് മുന്‍ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.