Home Local News ഭർത്താവ് മരിച്ചത് അറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് ദിവസങ്ങൾ

ഭർത്താവ് മരിച്ചത് അറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് ദിവസങ്ങൾ

0

അടൂര്‍: ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് ദിവസങ്ങള്‍. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോണ്‍സയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോണ്‍സ പറഞ്ഞു.

അയൽവാസികൾ തുടര്‍ന്ന് ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു. ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here