Home Local News വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മധ്യവയസ്‌കന്‍ മകള്‍ എത്തിയതോടെ താഴെയിറങ്ങി

വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മധ്യവയസ്‌കന്‍ മകള്‍ എത്തിയതോടെ താഴെയിറങ്ങി

0

ആലപ്പുഴ: രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യാ ഭീഷണി. കുട്ടനാട് ഊരുക്കരി സ്വദേശി ട്രിബിലിയാണ് നാട്ടുകാരെ മൂന്ന് മണിക്കൂറോളം ആശങ്കയിലാഴ്ത്തിയയത്. പെട്രോൾ നിറച്ച കുപ്പിയും കയറുമായിട്ടായിരുന്നു ഭീഷണി.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാമങ്കരി പൊലീസും അഗ്നിശമന സേനാംഗങ്ങളും ശ്രമിച്ചിട്ടും താഴെയിറങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാൾ മകൾ എത്തിയതോടെയാണ് താഴെയിറങ്ങിയത്.

ഇ​യാ​ളു​ടെ ഭാ​ര്യ​യും സ​ഹോ​ദ​രി​യും നേരത്തേ സ്ഥ​ല​ത്തെ​ത്തി​യി​രുന്നു. മ​ക​ളെ കാ​ണ​ണ​മെ​ന്നായിരുന്നു ഇ​യാ​ളുടെ ആവശ്യം. തുടർന്നാണ് മകൾ സ്ഥലത്തെത്തിയത്.

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്നും അ​തെ​ല്ലാം ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​താ​ണെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here