Home State ഡ്രൈ ഫ്രൂട്ട്സ് സ്ഥാപനത്തിൽ നിന്ന് 70 ലക്ഷത്തിൻ്റെ സാധനങ്ങൾ മോഷ്ടിച്ചു വിറ്റ കേസ് ; ഒരാള്‍കൂടി അറസ്റ്റില്‍

ഡ്രൈ ഫ്രൂട്ട്സ് സ്ഥാപനത്തിൽ നിന്ന് 70 ലക്ഷത്തിൻ്റെ സാധനങ്ങൾ മോഷ്ടിച്ചു വിറ്റ കേസ് ; ഒരാള്‍കൂടി അറസ്റ്റില്‍

0

ആലുവ: ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആന്‍റ് സ്പൈസസ് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷ്ടിച്ചു വിറ്റ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കളമശ്ശേരി എച്ച്‌ എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, തുടങ്ങിയ സാധനങ്ങളില്‍ കുറവ് കണ്ടെത്തിയത്. കടത്തിയ വസ്തുക്കള്‍ പ്രത്യേക പാക്കറ്റുകളിലാക്കി ഇവര്‍ മറിച്ച്‌ വില്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here