ഒട്ടാവോ: കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍’ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. പക്ഷേ ഭൂരിപക്ഷം നേടാനായില്ല. രണ്ടുവര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
338 അംഗങ്ങളുള്ള സഭയിൽ ഭൂരിപക്ഷത്തിന് 170 പേരുടെ പിന്തുണ വേണം. ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 അംഗങ്ങളെ വിജയിപ്പിക്കാനേ കഴിഞ്ഞുള്ളു. 2019ലും 157 സീറ്റാണ് ട്രുഡോയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞതവണയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതേ ഭൂരിപക്ഷം തന്നെയാണ് ലഭിച്ചത്.
ഇടതുപക്ഷമായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 29 സീറ്റിൽ വിജയിച്ചു. നിലവിലെ സര്‍ക്കാരിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് ട്രുഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വലിയ പ്രചാരണം നടത്തിയിരുന്നു.